ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
1246611
Wednesday, December 7, 2022 10:05 PM IST
ഹരിപ്പാട്: കണ്ടയിനർ ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വെട്ടുവേനി സിന്ധുഭവനത്തിൽ നാരായണൻ നായർ (77) ആണ് മരിച്ചത്. ചൊവ്വ വൈകുന്നേരം 5ന് ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനു തെക്ക് ഭാഗത്ത് കണ്ടയിനർ ലോറി തട്ടിവീഴ്ത്തുകയായിരുന്നു.
ഹരിപ്പാട് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ തുടരവേ രാത്രി 10ന് മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹരിപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.