സിവിൽ സ്റ്റേഷനിലെ ശുചിമുറികള്‍ അഞ്ചുവര്‍ഷമായി അടഞ്ഞുതന്നെ
1418393
Wednesday, April 24, 2024 4:14 AM IST
പാലാ: സിവില്‍ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളുടെ സൗകര്യാര്‍ഥം നഗരസഭ അഞ്ചു ലക്ഷം രൂപ മുടക്കി നിര്‍മിച്ച ശുചിമുറികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടഞ്ഞുതന്നെ.
അഞ്ചു ശുചിമുറികളാണ് 2019ല്‍ ഉദ്ഘാടനം നടത്തിയത്. സിവില്‍ സ്റ്റേഷന് പിന്‍വശത്താണ് ശുചിമുറികള്‍ നിര്‍മിച്ചത്. എന്നാല്‍ ഇതുവരെ ശുചിമുറികള്‍ ജനങ്ങള്‍ക്കു തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ശുചിമുറികളിലേക്ക് ആവശ്യമായ വൈദ്യുതിയും വെള്ളവും എത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനാവശ്യമായ അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും താലൂക്ക് സഭയില്‍ ഇതു സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്.
സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെത്തുന്ന നൂറുകണക്കിനു ജനങ്ങളുടെയും ഇവിടത്തെ ജീവനക്കാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നിരന്തര ആവശ്യപ്രകാരമാണ് ശുചിമുറികള്‍ നിര്‍മിച്ചത്. ശുചിമുറികള്‍ പൊളിച്ചുനീക്കി ഇവിടെ മറ്റൊരു കോംപ്ലക്സ് നിര്‍മിക്കാനാണ് അണിയറ നീക്കമെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കന്‍ പറഞ്ഞു.