മരം വീണ് വീട് തകർന്നു
1425148
Sunday, May 26, 2024 9:41 PM IST
മുണ്ടക്കയം: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. മുണ്ടക്കയം ചെളിക്കുഴി പാറയിൽ അമ്പലം ഭാഗത്ത് പീടികപ്പറമ്പിൽ ബിജുവിന്റെ വീടിനു മുകളിലാണ് സമീപത്തുനിന്ന് മരം കടപുഴകി വീണത്. വീടിന് മുകളിൽ മരം പതിക്കുമ്പോൾ എല്ലാവരും ഉണ്ടായിരുന്നെങ്കിലും ഇവർ പുറത്തേക്കിറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. മരം വീണതിനെത്തുടർന്ന് വീടിനും വീട്ടുപകരണങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു.