ജല്‍ ജീവന് പദ്ധതി തകര്‍ത്ത അങ്ങനാട്-ചോറ്റപ്പറമ്പ് റോഡില്‍ പ്രതീകാത്മക കോണ്‍ക്രീറ്റ് നടത്തി
1436892
Thursday, July 18, 2024 2:15 AM IST
കുറിച്ചി: ജല്‍ ജീവന് മിഷന് കുത്തിപ്പൊളിച്ച റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറിച്ചി പഞ്ചായത്തിലെ അങ്ങനാട്-ചോറ്റപ്പറമ്പ് റോഡില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതീകാത്മമായി കോണ്‍ക്രീറ്റ് നടത്തി. ജിക്കു കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ മണ്ഡലം ചെയര്മാന് ആര്. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
സമര സമിതി ചെയര്മാന് വി.ജെ. ലാലി, തോമസ് രാജന്, സി.ഡി. വത്സപ്പന്‍, ജയിംസ് കാലാവടക്കന്‍, ഡോ. വിനു സചിവോത്തമപുരം, പ്രസന്നന് ഇത്തിത്താനംഎന്നിവര് പ്രസംഗിച്ചു.