വെച്ചൂർ: വെച്ചൂർ പഞ്ചായത്ത്, ആയുഷ് പിഎച്ച്സി ആയുർവേദം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന ആരോഗ്യ സംരക്ഷണത്തിനായി ആയുഷ് വയോജന വൈദ്യ പരിശോധനാ ക്യാമ്പ് നടത്തി. വെച്ചൂർ പട്ടത്താനത്ത് എൻഎസ്എസ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന വൈദ്യപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, ആയുഷ് പിഎച്ച്എസ്സി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പി. നിലീന തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. പി. നിലീന, ഡോ. സുഷ ജോൺ, ഡോ. ടിന്റു ജോസഫ്, ഡോ. ടി.എസ്. ലക്ഷ്മി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിനോടനുബന്ധിച്ച് വയോധികർക്കായി പ്രാഥമിക പരിശോധനകൾ, രോഗനിർണയം, ബോധവൽക്കരണ ക്ലാസ്, മരുന്ന് വിതരണം എന്നിവ നടത്തി.