എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുമായി ആം ആദ്മി
1226553
Saturday, October 1, 2022 10:46 PM IST
മൂലമറ്റം: ആം ആദ്മി പാർട്ടി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കാഞ്ഞാർ പാർക്കിൽ നിയോജക മണ്ഡലം കണ്‍വീനർ സണ്ണി കൂട്ടുങ്കൽ നിർവഹിക്കും. അറക്കുളം പഞ്ചായത്ത് കണ്‍വീനർ പോൾ ജോസഫ് അധ്യക്ഷത വഹിക്കും.
നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും പദ്ധതി നടപ്പാക്കും. സിബി ആറക്കാട്ടിൽ, ആർ. ഗംഗാധരൻ, കുരുവിള ജേക്കബ്, ജോബിൻ വെട്ടുകാട്ടിൽ, സോഫി ജോസഫ്, അഗസ്റ്റിൻ തോമാശേരിൽ എന്നിവർ നേതൃത്വം നൽകും.