രുചിക്കൂട്ടുമായി വിഷ്ണു നന്പൂതിരി
1244594
Wednesday, November 30, 2022 11:15 PM IST
മുതലക്കോടം: നളപാചകവുമായി കലോത്സവ നഗരിയിലെ ഉൗട്ടുപുരയിൽ ഏറ്റിക്കട ഇല്ലത്ത് വിഷ്ണു നന്പൂതിരി സജീവമായി. 29 വർഷമായി പാചകരംഗത്തുള്ള വിഷ്ണു നന്പൂതിരി ആദ്യമായാണ് കലോത്സവത്തിൽ ഉൗട്ടുപുരയുടെ ചുമതല കൈയാളുന്നത്. കോട്ടയം ആയാംകുടി സ്വദേശിയായ വിഷ്ണു നന്പൂതിരി 2004ൽ മള്ളിയൂർ ക്ഷേത്രത്തിൽ 30,000 പേരുടെ സദ്യയൊരുക്കിയാണ് ശ്രദ്ധേനായത്.
മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആതിരയാണ് വിഷ്ണുവിന്റെ ജീവിതപങ്കാളി. വീട്ടിൽ നടത്തുന്ന കേറ്ററിംഗ് സർവീസിന്റെ മേൽനോട്ടവുമായി ആതിരയും പാചകരംഗത്ത് സജീവമാണ്. പത്തോളം സഹായികളാണ് വിഷ്ണു നന്പൂതിരിക്കൊപ്പം സെന്റ് ജോർജ് യുപി സ്കൂളിൽ സജ്ജമാക്കിയിരിക്കുന്ന പാചകപ്പുരയിലുള്ളത്.
കെപിഎസ്ടിഎയുടെ നേതൃത്വത്തിലുള്ള അധ്യാപകർക്കാണ് കലോത്സവത്തിന്റെ ഭക്ഷണകമ്മിറ്റിയുടെ ചുമതല. ഇന്നലെ 1,250 പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്. ഇന്ന് 2,000 പേർക്കും നാളെ 3,000 പേർക്കും വിഭവസമൃദ്ധമായ സദ്യയൊരുക്കും. ഇതിനുപുറമെ പ്രഭാതഭക്ഷണവും വൈകുന്നേരം കാപ്പിയും രാത്രി അത്താഴവും നൽകുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി വി.എം. ഫിലിപ്പച്ചനും ജില്ലാ പ്രസിഡന്റ് പി.എം. നാസറുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.