കാലിത്തീറ്റ വിതരണം
1263043
Sunday, January 29, 2023 10:19 PM IST
രാജാക്കാട്: രാജാക്കാട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതാ ക്ഷീരകർഷകരുടെ കറവപ്പശുക്കൾക്കു നൽകുന്ന കാലീത്തീറ്റയുടെ വിതരണോദ്ഘാടനം പഴയവിടുതി ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ നടത്തി. ക്ഷീരകർഷകർക്ക് 50 ശതമാനം സബ്സിഡിയിൽ പ്രതിമാസം രണ്ടു ചാക്ക് കാലിത്തീറ്റ നൽകുന്നതാണ് പദ്ധതി.
കാലീത്തീറ്റ വിതരണോദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പ്രിൻസ് കന്യാക്കുഴി അധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അഭിലാഷ് വിജയൻ, വെറ്ററിനറി സർജൻ ബി.എച്ച്. അജയ് ബാബു, പഴയവിടുതി ക്ഷീരസംഘം പ്രസിഡന്റ് ഷാജിമോൻ ജോർജ്, സെക്രട്ടറി അനൂപ് എസ്. നായർ, ജോയി തന്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയാ സമ്മേളനം
അടിമാലി: വ്യാപാരി വ്യവസായി സമിതി അടിമാലി ഏരിയാ സമ്മേളനം നാളെ രാവിലെ പത്തിനു അടിമാലി മരങ്ങാട്ട് റെസിഡൻസിയിൽ നടക്കും. സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഷംനാസ് പുളിക്കൽ പതാക ഉയർത്തും. സമ്മേളനം ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി മനു തോമസ് റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ സമ്മേളനം ഫെബ്രുവരി 15,16 തിയതികളിൽ നെടുങ്കണ്ടത്തു നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.