മഞ്ഞനിക്കര കാൽനട തീർഥയാത്ര ആരംഭിച്ചു
1265391
Monday, February 6, 2023 10:42 PM IST
തൊടുപുഴ: മഞ്ഞനിക്കര കാൽനട തീർഥയാത്ര ആരംഭിച്ചു. അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്നാണു യാത്ര ആരംഭിച്ചത്. ധൂപപ്രാർനയ്ക്ക് പ്രസിഡന്റ് ഫാ. ജോബിൻസ് ബേബി ഇലഞ്ഞിമറ്റത്തിൽ, ഫാ. തോമസ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി. ഭദ്രദീപം കെ.പി. ജോമോനും പതാക ജിജോ ചാരുപറന്പിലിനും സ്ലീബാ ജോണി തടത്തിലിനും കൈമാറി.
മിന്നി പടിഞ്ഞാറേടത്ത്, ഏലിയാസ് മേക്കാട്ടിൽ, ജിജോ ചാരുപറന്പിൽ, എം.സി. ഷിബു, സാജൻ നെടിയശാല എന്നിവർ നേതൃത്വം നൽകി.
തീർഥയാത്രയ്ക്കു പന്നൂർ സെന്റ് ജോണ്‍സ്, ഇടമറുക് സെന്റ് ജോർജ്, കട്ടിക്കയം സെന്റ് മേരീസ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. തുടർന്നു പൂന്തോട്ടം മോർ ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ ചാപ്പലിൽനിന്നുള്ള സംഘവും മുളപ്പുറം സെന്റ് ജോർജ് പള്ളിയിലെ സംഘവും ഒത്തുചേർന്ന് കരിമണ്ണൂർ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി ഞറുക്കുറ്റിയിൽ എത്തി. വണ്ണപ്പുറം, ഞാറക്കാട് പള്ളികളിലെ തീർഥാടകരും യാത്രയിൽ പങ്കാളികളായി.
തൊടുപുഴ സെന്റ ്മേരീസ് പള്ളിയിൽ എത്തിയ തീർഥാടകരെ ഇടവക വികാരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്നു രാവിലെ 7.30നു പള്ളിയിൽനിന്നു യാത്ര തുടരും.