കട്ടപ്പന: വ്യാപാരസ്ഥാപനത്തില്‍ കയറിയ അജ്ഞാത ജീവി ആളുകളെ പരിഭ്രാന്തരാക്കി. കട്ടപ്പന വെട്ടിക്കുഴക്കവലയിൽ കാലാച്ചിറ ബേക്കേഴ്സിലാണ് അജ്ഞാത ജീവി കയറിയത്. അവശനിലയില്‍ കണ്ടെത്തിയ ജീവി ജനങ്ങളില്‍ പരിഭ്രാന്തിയും ഒപ്പം കൗതുകവും ഉണ്ടാക്കി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അണ്ണാന്റെ മുഖസാദൃശ്യത്തില്‍ നീണ്ട വാലോടുകൂടിയതായിരുന്നു ജീവി. എന്തു ജീവിയാണ് ഇതെന്ന കാര്യത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തത ലഭിച്ചിട്ടില്ല. തുടര്‍ന്ന് വെള്ളവും ഭക്ഷണവും നല്‍കിയശേഷം ഇതിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.