ശു​ചി​ത്വ​മി​ല്ല; ക​രി​മ​ണ്ണൂ​രി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു
Friday, June 2, 2023 11:17 PM IST
ക​രി​മ​ണ്ണൂ​ർ: ശു​ചി​ത്വ​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കു​ടു​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​പ്പി​ച്ച​ത്.
മ​തി​യാ​യ ശു​ചി​ത്വ​വും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​വും ഇ​ല്ലാ​തെ​യാ​ണ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളി​ൽ ചി​ല​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഡി​എം​ഒ​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രി​മ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് ഹോ​ട്ട​ൽ അ​ട​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ശു​ചി​ത്വ​മി​ല്ലാ​യ്മ പ​ല​ത​വ​ണ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും ന​ട​ത്തി​പ്പു​കാ​ർ ഇ​ത് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.