പ്ലേസ്മെന്റിൽ നേട്ടവുമായി മാർ ബസേലിയോസ് എൻജി. കോളജ്
1424905
Sunday, May 26, 2024 2:56 AM IST
പീരുമേട്: തുടർച്ചയായ രണ്ടാം വർഷവും നൂറു ശതമാനം പ്ലേസ്മെന്റ് നേട്ടവുമായി കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ്. 2024 അധ്യയന വർഷം പഠനം പൂർത്തിയാക്കിയ എല്ലാ വിദ്യാർഥികൾക്കും വിവിധ കന്പനികളിലായി ജോലി ലഭിച്ചു. യു.എസ്.ടി ഗ്ലോബൽ, മോൻക്രിയേഫ് സൊല്യൂഷൻ, റിയുബ്രോ ഇന്റർനാഷണൽ,
ടെക് മഹിന്ദ്ര, സിക്സ് ഡി ടെക്നോളജിസ്, പൂർണം ഇൻഫോവിഷൻ, ഐടി പ്രൊഫൗണ്ട്, യൂണിസിസ് എൻജിനിയറിംഗ്, ടി.വി. എസ്. സുന്ദരം ഫാസ്റ്റ്നേഴ്സ്, ഫ്ലോർമേറ്റ് റബേഴ്സ്, റനെ മദ്രാസ് ലിമിറ്റഡ്, തിങ്ക്പാമ് ടെക്നോളജിസ്, സ്ക്വയർ ടെക് എക്യുപ്പ്മെന്റസ്,
ഹെകൂർ കോണ്‍ട്രാക്ടേഴ്സ്, തെരുവത്ത് ബിൽഡേഴ്സ്, എ. വി.ജി മോട്ടോർസ്, ഫേസ് പ്രെപ്പ്, അബാസോഫ്റ്റ് ടെക്നോളജിസ് , എക്സ്റ്റൻഷർ എച്.അർ, മാസ്റ്റേഴ്സ് അലൂമിനിയം,സെന്റ് മേരീസ് കണ്‍സ്ട്രക്ഷൻ, സത്തർലാന്റ് തുടങ്ങിയ കന്പനികളിലാണ് പ്ലേയിസ്മെന്റ് ലഭിച്ചത്.
നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ജീവനക്കാരെയും വിദ്യാർഥികളെയും കോളജ് ഡയറക്ടർ ഡോ. ഉമ്മൻ മാമൻ, പ്രിൻസിപ്പൽ ഡോ. വി.ഐ. ജോർജ്, പ്ലേസ്മെന്റ് ഓഫീസർ നികിത് കെ. സക്കറിയ എന്നിവരെയും കോളജ് പ്രസിഡന്റും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷമായ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാത്തോലിക്ക ബാവ അഭിനന്ദിച്ചു.