മറയൂരിൽ വന്യമൃഗങ്ങളെ കണ്ടാൽ 9188407527ൽ വിളിക്കാം
1431235
Monday, June 24, 2024 3:49 AM IST
മറയൂർ: വന്യമൃഗ ശല്യത്താൽ വലയുന്ന മറയൂർ കാന്തല്ലൂർ ഉൾപ്പെടെ സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിനായി വനംവകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ആരംഭിച്ചു.
മറയൂർ കാന്തല്ലൂർ വനമേഖലയിൽ മൃഗങ്ങളെ കൃഷിയിടത്തിലോ ജനവാസ കേന്ദ്രങ്ങൾ, പൊതുവഴി എന്നിവടങ്ങളിലോ കണ്ടാൽ 9188407527 എന്ന മൊബൈൽ ഫോൺ നമ്പരിൽ വിളിച്ച് അറിയിക്കാം. സംസ്ഥാന ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ സജ്ജമാണ്.
സംസ്ഥാനത്ത് ഇപ്പോൾ വന്യജീവി ആക്രമണങ്ങൾ കൂടി വരുന്നതോടൊപ്പം മനുഷ്യജീവന് ഏതുസമയത്തും അപകടം സംഭവിക്കാം എന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സർക്കാർ ഒരുക്കിയിരിക്കുന്നതായി വനം വകുപ്പ് പറയുന്നത്. ഇതിൽ ഓരോ ഡിവിഷനിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീം സുസജ്ജമായിരിക്കും.