തിരൂരില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
1573883
Monday, July 7, 2025 11:32 PM IST
മുളങ്കുന്നത്തുകാവ്: തിരൂരില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. പഴയന്നൂർ സ്വദേശി നാരായണൻകുട്ടിയുടെ മകൻ അഖിൽ(30) ആണു മരിച്ചത്. ഇന്നലെ വൈകീട്ട് 6.45നായിരുന്നു അപകടം.
അപകടത്തെതുടര്‍ന്നു നിയന്ത്രണംവിട്ട ലോറി സമീപത്തെ 11 കെവി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു. എങ്കിലും വലിയ ദുരന്തം ഒഴിവായി. സംഭവത്തെതുടർന്ന് മേഖലയിൽ വൈദ്യുതിബന്ധം നിലച്ചു. ഗതാഗതതടസവും അനുഭവപ്പെട്ടു.
മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കില്‍ വടക്കാഞ്ചേരി ഭാഗത്തുനിന്നു വന്നിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ബൈക്ക് യാത്രികന്റെ തലയ്ക്കാണു പരിക്കേറ്റിരുന്നത്.