മരുന്നുഗോഡൗണിൽ തീപിടിത്തം; രണ്ടുകോടിയുടെ നഷ്ടം
1573474
Sunday, July 6, 2025 7:08 AM IST
മാള: കൊമ്പൊടിഞ്ഞാമാക്കലിൽ മരുന്നുഗോഡൗണിൽ ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം. തീപിടിത്തത്തെതുടർന്ന് രണ്ടുകോടി രൂപയോളം വിലവരുന്ന മരുന്നുകൾ കത്തിനശിച്ചു. ഫയലുകളും അഗ്നിക്കിരയായി.
വെള്ളിയാഴ്ച രാത്രിയിലാണ് തോംസൺ ഗ്രൂപ്പിന്റെ മരുന്നുഗോഡൗണിൽ തീപിടിത്തമുണ്ടായത്. മാളയിൽനിന്നെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽനിന്നും അഗ്നിരക്ഷാസേന എത്തിയിരുന്നു.
സമീപ പ്രദേശങ്ങളിലേക്കു തീ പടരാതിരുന്നതും തീ പെട്ടെന്നു നിയന്ത്രണവിധേയമാക്കാനായതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. സംഭവത്തെ ത്തുടർന്ന് ഇന്നലെ വിദഗ്ധരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.