കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു അറസ്റ്റില്‍
1572836
Friday, July 4, 2025 6:34 AM IST
ആളൂര്‍: കുഴിക്കാട്ടുശേരിയില്‍ സ്കൂട്ടര്‍ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു അറസ്റ്റില്‍. 15 ഓളം മോഷണകേസിലെ പ്രതിയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഇരിങ്ങാലക്കുട വെളയനാട് തറയില്‍ വീട്ടില്‍ ഇളമനസ് എന്ന് വിളിക്കുന്ന റിജു (26).
ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജയ്സണ്‍ എന്നയാളുടെ വീടിന്റെ മുകളിലെ തട്ടില്‍ ഉണക്കാന്‍ ഇട്ടിരുന്ന ഏകദേശം 25,000 രൂപ വില വരുന്ന ജാതിക്ക മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിലും റിജു പ്രതിയാണ്.
റിജുവിനെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ മാസം പുത്തന്‍ചിറ ഫെറോനപള്ളി കോമ്പൗണ്ടില്‍ നിന്നും ചിറയത്ത് സേവ്യറിന്റെ ബൈക്ക് മോഷണം നടത്തിയതും റിജുവാണെന്ന് അറിവായിട്ടുണ്ട്.
ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, സബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്, പ്രൊബേഷന്‍ എസ്ഐ ജിഷ്ണു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിക്, അനീഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.