ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
1571996
Tuesday, July 1, 2025 10:55 PM IST
വടക്കാഞ്ചേരി: ബൈക്ക് അപകടത്തിൽ ചികിത്സയിൽകഴിഞ്ഞിരുന്ന യുവതി മരിച്ചു. കട്ടിലപൂവം മേലില്ലം മുട്ടപ്പിള്ളിൽ വീട്ടിൽ ബിനോയ് വർഗീസിന്റെ ഭാര്യ മേരി ഏലിയാസ്(46) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 26 ന് മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വേങ്ങലകുണ്ട് പ്രദേശത്തുണ്ടായ അപകടത്തിലാണ് മേരിക്ക് പരിക്കേറ്റത്. തുടർന്ന് തൃശുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കട്ടിലപുവം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: പവിത്രൻ, പ്രതിഭ, ബിനോയ്. ഭർത്താവ്: ബിനോയ് വർഗീസ് (വെള്ളാനിക്കര കാർഷിക സർവകലാശാല ജീവനക്കാരൻ).