അപകടക്കുഴി അടച്ചു... നിരത്തിൽ രക്തംപൊടിഞ്ഞപ്പോൾ
1571805
Tuesday, July 1, 2025 1:51 AM IST
തൃശൂർ: അപകടക്കുഴി അടച്ചു. കോവിലകത്തുംപാടത്തെ അപകടക്കുഴിയെക്കുറിച്ച് ഞായറാഴ്ച ദീപിക മുന്നറിയിപ്പുനൽകിയ അന്നുതന്നെയാണ് സ്കൂട്ടർയാത്രികരായ ദന്പതികൾക്ക് അതേകുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റത്. ഈ റോഡിലെതന്നെ മറ്റു കുഴികൾ കഴിഞ്ഞ ദിവസങ്ങളിലായി ടൈൽ വിരിച്ച് അടച്ചിരുന്നെങ്കിലും ഏറ്റവും അപകടസാധ്യത ഉയർത്തിയിരുന്ന കുഴി അടയ്ക്കാതിരുന്നതാണ് റിട്ട. പോലീസ് ഉദ്യോഗസ്ഥനായ കോലഴി സ്വദേശി തോമസിനെയും ഭാര്യ ബീനയെയും അപകടത്തിൽപ്പെടുത്തിയത്.
ഇവർക്കു തൊട്ടുമുന്പ് വേറൊരു ഇരുചക്രവാഹനവും ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെതന്നെ കുഴികളിൽ സിമന്റ് കട്ടകൾ വിരിച്ച് അപകടസാധ്യത ഇല്ലാതാക്കിയത്.