മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ഭിന്നശേഷിക്കാരിയുടെ റേഷൻകാർഡ് മാറ്റി
1571347
Sunday, June 29, 2025 6:59 AM IST
തൃശൂർ: 80 ശതമാനം അംഗവൈകല്യമുള്ള, സംസാരിക്കാൻ കഴിയാത്ത വീട്ടമ്മയുടെ റേഷൻകാർഡ് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽനിന്നു ചാലക്കുടി താലൂക്കിലേക്കു മാറ്റിയതായി തൃശൂർ സിറ്റി സപ്ലൈ ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഷാമില ഇബ്രാഹിമിന്റെ റേഷൻകാർഡാണ് മാറ്റിയത്. എറണാകുളത്തുള്ള വിലാസത്തിലാണ് കാർഡുണ്ടായിരുന്നത്. തൃശൂരിലേക്ക് ഇതു മാറ്റണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതുടർന്നാണ് സഹോദരി ഷാജില ഇബ്രാഹിം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ സിറ്റി സപ്ലൈ ഓഫീസർക്കു നോട്ടീസയച്ചു. തുടർന്നാണ് കാർഡ് മാറ്റിനൽകിയത്.