കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു
1571091
Saturday, June 28, 2025 11:49 PM IST
അരിമ്പൂർ: കുന്നത്തങ്ങാടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു. വില്ലടത്ത് താമസിക്കുന്ന ചേമ്പത്ത് വീട്ടിൽ വേലായുധന്റെ മകൻ അശോകൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.
അശോകനെ സുഹൃത്തുക്കൾ ചേർന്ന് സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം നടത്തി.