കൊരട്ടിയിൽ അപകടഭീഷണി ഉയർത്തി പാഴ്മരങ്ങൾ
1571534
Monday, June 30, 2025 1:45 AM IST
കൊരട്ടി: ഗ്രാമപഞ്ചായത്ത് - വില്ലേജ് കാര്യാലയങ്ങൾക്ക് മുന്നിൽ വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെ അപകട ഭീഷണി ഉയർത്തി പാഴ്മരങ്ങൾ നിന്നിട്ടും ശിഖിരങ്ങൾ പോലും വെട്ടി നീക്കാത്തതിനെതിരെ പരാതി. തിരക്ക് പിടിച്ച പൊതുമരാമത്ത് റോഡുകളിലൊന്നാണ് ഇത്.
കൊരട്ടിയുടെ മുഖ്യ പോസ്റ്റ് ഓഫീസ്, കൃഷിഭവൻ, സ്വകാര്യ ആശുപത്രി, സർക്കാർ ആയൂർവേദ - ഹോമിയോ ഡിസ്പെൻസറി, ദേശസാൽകൃത ബാങ്ക്, അക്ഷയ കേന്ദ്രം, വ്യാപാര സ്ഥാപനങ്ങൾ അടക്കം സ്ഥിതി ചെയ്യുന്ന ഇടത്താണ് ആശങ്ക ഉയർത്തി മരങ്ങൾ നിൽക്കുന്നത്. ചെറിയ കാറ്റിനെ പോലും അതിജീവിക്കാനാകാതെ ഉയർന്നു നിൽക്കുന്ന ഈ മരങ്ങൾ കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയാണ്. മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഗൗരവം ഉൾക്കൊണ്ട് മരങ്ങൾ വെട്ടി നീക്കി ഭീതി അകറ്റാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.