രാജവെമ്പാലയെ പിടികൂടി
1571334
Sunday, June 29, 2025 6:59 AM IST
അതിരപ്പിള്ളി: എണ്ണപ്പന തോട്ടത്തിൽനിന്നു രാജവെമ്പാലയെ പിടികൂടി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എണ്ണപ്പന തോട്ടം 17-ാം ബ്ലോക്കിൽനിന്നാണ് 14 അടി നീളവും 10 കിലോ തൂക്കവുമുള്ള രാജവെമ്പാലയെ പിടികൂടിയത്.
ഇന്നലെ രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഫീൽഡ് എക്സിക്യൂട്ടീവ് കെ.എം. ജോഫി അറിയിച്ചതിനെ തുടർന്ന് അതിരപ്പിള്ളി ആർആർടി സംഘം എത്തി. റെസ്ക്യു ടീം ഓഫിസർ സാബുവിന്റെ നേതൃത്വത്തിൽ വിത്സൻ പള്ളാശേരി, ബാബു എന്നിവരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. രാജവെമ്പാലയെ ഉൾവനത്തിൽ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു.