കെഎസ്ടിഎ പ്രവർത്തക കൺവൻഷൻ
1571360
Sunday, June 29, 2025 7:00 AM IST
തൃശൂർ: ഓഗസ്റ്റ് രണ്ടിനു തൃശൂരിൽ നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനായുള്ള കെഎസ്ടിഎ ജില്ലാ പ്രവർത്തക കണ്വൻഷൻ സാഹിത്യ അക്കാദമയിൽ സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, കേരളസർക്കാരിന്റെ ജനപക്ഷനയങ്ങൾക്കു കരുത്തുപകരുക, നവകേരളത്തിനായി അണിചേരുക തുടങ്ങി 33 ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി.സി. സിജി, ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എം. ലത, ദീപ ആന്റണി, ബിനോയ് ടി. മോഹൻ, ജില്ലാ ഭാരവാഹികളായ കെ.ബി. ഫെർഡി, സജി സി. പോൾസണ്‍ തുടങ്ങിയവർ പങ്കെടുത്തു.