ലഹരിക്കെതിരേ പ്രതിരോധം; ദീപയാനം ഇന്ന്
1571352
Sunday, June 29, 2025 6:59 AM IST
തൃശൂർ: ലഹരിവിപത്തിനെതിരേ പ്രതിരോധ ബോധവത്കരണസന്ദേശവുമായി ദീപയാനം ഇന്നു ചെന്പശേരി റെയിൽവേ മേൽപ്പാലത്തിൽ തുടങ്ങി കൊളങ്ങാട്ടുകര പള്ളിക്കുമുന്നിൽ സമാപിക്കും.
കൊട്ടേക്കാട് യുവജനകലാസമിതി രണ്ടുപഞ്ചായത്ത് അതിർത്തിയിലുള്ള മത, സമുദായ, കല, സാം സ്കാരികപ്രസ്ഥാനങ്ങൾ, വിദ്യാലയങ്ങൾ, യുവജന വനിതാ സംഘടനകൾ എന്നിവയെ അണിനിരത്തി നടത്തുന്ന ദീപയാനത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻനിർവഹിച്ചു.
കലാസമിതി പ്രസിഡന്റ് ഡേവിസ് കണ്ണനായ്ക്കൽ, വൈസ് പ്രസിഡന്റുമാരായ പോൾസണ്‍ ലൂയിസ്, സി.എൽ. ഇഗ്നേഷ്യസ്, ജനറൽ സെക്രട്ടറി ജെൽസണ്‍ വാഴപ്പള്ളി, ട്രഷറർ എനിൽ ലെനിൻ, കണ്‍വീനർ ബിജു വർഗീസ്, എൻ.എ. ഷാജു, സി.ടി. ജോണ്സണ് തുടങ്ങിയവർ സന്നിഹിതരായി.
ദീപയാനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യും. സമാപനസമ്മേളനം ഫാ. സിറിയക് ചാലിശേരി ഉദ്ഘാടനം ചെയ്യും.