പോള്‍ദാസ് കിഴക്കേപ്പീടികയെ ആദരിച്ചു
1571336
Sunday, June 29, 2025 6:59 AM IST
വെള്ളിക്കുളങ്ങര: ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്ണംനേടി ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞടുക്കപ്പെട്ട പോള്‍ദാസ് കിഴക്കേപീടികയെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.എം. ബാബുരാജ് ഉപഹാരം സമ്മാനിച്ചു.
രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടന് പുതുക്കാട് നിയോജകമണ്ഡലം ചെയര്മാന് ബെന്നി തൊണ്ടുങ്ങല്‍ അധ്യക്ഷതവഹിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ റിക്സണ്സോണി, അന്‍സ മരിയ ജോണ്സന് എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എ. പ്രിന്‍സ്, ബ്ലോക്ക് സെക്രട്ടറിമാരായ നൗഷാദ് കല്ലുപറമ്പില്‍, സുജീഷ് കോരുശേരി, ജിനേഷ് വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.