സൗരോർജരംഗത്ത് കേരളത്തിന് മികച്ച വളർച്ച: മന്ത്രി കെ. കൃഷ്ണൻകുട്ടി
1571362
Sunday, June 29, 2025 7:00 AM IST
പാറളം: സൗരോർജരംഗത്ത് കേരളത്തിനു മികച്ച വളർച്ച കൈവരിക്കാനായതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ആദ്യ സമ്പൂർണ തെരുവുവിളക്ക് പ്രഖ്യാപനം പാറളം ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവർഷംകൊണ്ട് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ 89,20,692 രൂപ ചെലവഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ തെരുവുവിളക്ക് പഞ്ചായത്ത് പാറളത്തിനാകാനായത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷയായി.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ.കെ. രാധാകൃഷ് ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ആശ മാത്യു, ജെയിംസ് പി. പോൾ, കെ. പ്രമോദ്, വിദ്യാനന്ദനൻ, അനിതാ മണി, ടി.എച്ച്. സാദിഖ്, ജൂബി മാത്യു, പി.കെ. ലിജീവ്, പി.ആർ. വർഗീസ്, സതീഷ് ബാബു മാരാത്ത്, സന്തോഷ് അറയ്ക്കൽ, സുധീർ ചക്കാലപ്പറമ്പിൽ, വി. എസ്. രേഖ എന്നിവർ പ്രസംഗിച്ചു.