റോഡിലേക്കു കടക്കാൻ കുഴി താണ്ടണം
1571819
Tuesday, July 1, 2025 1:51 AM IST
ചാലക്കുടി: ടൈൽ വിരിച്ച റോഡൊക്കെയുണ്ട്. എന്നാൽ ഈ റോഡിലേക്കു പ്രവേശിക്കണമെങ്കിൽ വലിയ കുഴി താണ്ടണം. സൗത്ത് ജംഗ്ഷനിൽനിന്നു പാലസ് റോഡിലേക്കുള്ള വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട് റോഡിന്റെ അവസ്ഥയാണിത്.
റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു വലിയ കുഴിയാണ്. മഴക്കാലത്ത് വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ ഇതിലൂടെ ഇരുചക്രം വാഹനങ്ങൾ ഓടിക്കുന്നവർക്ക് അപകടം പതിവാണ്. റോഡിലെ കുഴി അടയ്ക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുകയാണ്.