ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ ഇടവകദിനാഘോഷം നടത്തി
1571817
Tuesday, July 1, 2025 1:51 AM IST
ഇരിങ്ങാലക്കുട: സെന്റ്് തോമസ് കത്തീഡ്രല്‍ ഇടവക ദിനാഘോഷം രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ ബാബു ജോസ് പുത്തനങ്ങാടി, തിമോസ് പാറേക്കാടന്‍, പോള്‍ ചാമപറമ്പില്‍, ജോമോന് തട്ടില്‍ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ്് ജോമി ചേറ്റുപുഴക്കാരന്‍, എന്നിവര്‍ സംസാരിച്ചു.
മാതൃവേദി സംഘടിപ്പിച്ച പാചകറാണി മത്സരത്തില്‍ ലിന്റാ പോള്‍സണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിന്‍സി ടോണി രണ്ടാം സ്ഥാനവും ജോഷ്മി ലാലു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലക്കല്‍, ജനറല്‍ കണ്‍വീനര്‍ റോസിലി പോള്‍ തട്ടില്‍, സെക്രട്ടറി മൃദുല സ്റ്റാന്‍ലി, കൊച്ചുത്രേസ്യ ജയ്സണ്‍, ഉണ്ണി മേരി ബോബി തുടങ്ങിയവര്‍ സംസാരിച്ചു.
ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മരിയന്‍ എക്സിബിഷന്റെ ലോഗോ പ്രകാശനം വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു.