യുവാവിനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി
1571470
Monday, June 30, 2025 12:05 AM IST
മണ്ണുത്തി: കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ മുണ്ടാടൻ ജോണി മകൻ ലിജോ (37) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുളയത്തുള്ള ഒരു വ്യക്തിയുടെ വീടിനു സമീപത്ത് കൂടി പോകുന്ന പഞ്ചായത്ത് ചാലിലാണ് ലിജോ കിടക്കുന്നതായി കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ലിജോ കിടന്നിരുന്ന ചാലിൽ മീൻ പിടിക്കാൻ വൈദ്യുതി കെണി വച്ചിട്ടുണ്ടായിരുന്നു. ഇതിൽനിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടുകൊടുക്കും. അവിവാഹിതനാണ്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.