വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന്
1571333
Sunday, June 29, 2025 6:59 AM IST
മതിലകം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും പുരസ്കാരസമർപ്പണവുംഇന്ന്. മതിലകം സാൻജോ ഹാളിൽ വൈകിട്ട് മൂന്നിന് ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്യും.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അധ്യക്ഷയാകും. ജില്ലാ സബ്കളക്ടർ അഖിൽ വി.മേനോൻ മുഖ്യാതിഥിയാകും. ചടങ്ങിൽ എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ നിർവഹിക്കും.
ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ, വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, ബാങ്ക് സെക്രട്ടറി ടി.സി. സിനി, മതിലകം ഗ്രാമ പഞ്ചായത്തംഗം ഒ.എ. ജെൻട്രിൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സിബി തുടങ്ങിയവർ പ്രസംഗിക്കും. ടി.എൻ. രാമചന്ദ്രൻ നയിക്കുന്ന ഗണിത പ്രഭാഷണം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.