തൃ​ശൂ​ർ: അ​മ​ല ഗാ​സ്ട്രോ സെ​ന്‍റ​റും തൃ​ശൂ​ര്‍ ഗാ​സ്ട്രോ സൊ​സൈ ​റ്റി​യും ഹ​യാ​ത്ത് റി​ജ​ന്‍​സി​യി​ല്‍ ന​ട​ത്തി​യ ഉ​ദ​ര​രോ​ഗ​വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​ന​വും ശി​ല്പ​ശാ​ല​യും അ​മ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്മ​ശ്രീ ഡോ. ​ഫി​ലി​പ്പ് അ​ഗ​സ്റ്റി​ന്‍ ക്രോ​ണ്‍​സ് രോ​ഗ​ത്ത​ക്കു​റി​ച്ചു പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മ​ല ആ​ശു​പ​ത്രി പ​ട്ടി​ക്കാ​ട് തു​ട​ങ്ങു​ന്ന പു​തി​യ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​റി​ന്‍റെ സോ​ഫ്റ്റ് ലോ​ഞ്ചും ന​ട​ത്തി.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡെ​ല്‍​ജോ പു​ത്തൂ​ര്‍, അ​മ​ല ഗാ​സ് ട്രോ സെ​ന്‍റ​ര്‍ മേ​ധാ​വി ഡോ. ​സോ​ ജ​ന്‍ ജോ​ര്‍​ജ്, ഡോ. ​അ​നൂ​പ് ജോ​ണ്‍, ഡോ. ​ര​ജ​നി ആ​ന്‍റ​ണി, ഡോ. ​ഡൊ​മി​നി​ക് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​മു​ഖ ഡോ​ക്ട​ര്‍​മാ​രോ​ടൊ​പ്പം സം​വാ​ദ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.