ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ വാ​ർ​ഷി​കം സ്നേ​ഹ​ദ​ര​വ് - 2025 ന​ട​ത്തി. വി​കാ​രി ഫാ.​ വ​ർ​ഗീ​സ് പാ​ത്താ​ട​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. മു​രി​ങ്ങൂ​ർ ഡിം​സ് മീ​ഡി​യ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് എ​ൽ​എ​ൽ​ബി പാ​സാ​യ ജോ​ൺ​പോ​ൾ ക​ല്ല​നെ​യും പ​ന്ത്ര​ണ്ടാം ക്ലാ​സ് ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സോ​ള​മ​ൻ ജോ​ഷി​യെയും ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​രെ​യും വി​വാ​ഹ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും 2022-25 വ​ർ​ഷത്തി​ലെ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെയും ആ​ദ​രി​ച്ചു.

അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ക്രി​സ്റ്റി ചി​റ്റ​ക്ക​ര, ഫാ.​ അ​ഖി​ൽ ത​ണ്ടി​യേ​ക്ക​ൽ, ഫാ. ​ഡി​ക്സ​ൺ കാ​ഞ്ഞൂ​ക്കാ​ര​ൻ, രൂ​പ​ത കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി ജോ​ജി പ​ടി​ഞ്ഞാ​ക്ക​ര, ഫൊ​റോ​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​യോ കൈ​താ​ര​ത്ത്, നടൻ അ​നി​ൽ ആ​ന്‍റോ, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി പു​ത്ത​രി​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​സി കൊ​ട്ടേ​ക്കാ​ര​ൻ, ജോ​ർ​ജ് വാ​ച്ചാ​ലു​ക്ക​ൽ, വ​ർ​ഗീ​സ് കാ​ട്ടു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നേ​രത്തേ ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.