മുന്നോട്ടുള്ള കുതിപ്പിന് അവാർഡുകൾ പ്രചോദനം: എ.എൻ. ഷംസീർ
1571541
Monday, June 30, 2025 1:45 AM IST
തൃശൂർ: കഠിനാധ്വാനംചെയ്തു മുന്നോട്ടുപോകാനുള്ള കുതിപ്പിനു പ്രചോദനംനൽകാൻ അവാർഡുകൾ ഉപകരിക്കുമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. എന്തുപഠിച്ചാലും ഇന്നത്തെ വിദ്യാർഥികൾ നാളത്തെ നല്ല മനുഷ്യരാകണം. മനസിൽ സഹാനുഭൂതിയുണ്ടാകണമെന്നും സ്പീക്കർ പറഞ്ഞു. ഒല്ലൂർ എംഎൽഎ 2025 പ്രതിഭാസംഗമം ഉദ്ഘാടനംനിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജൻ അധ്യക്ഷനായി.
ഐഎഫ്എസ് ജേതാവ് ശിശിര സത്യൻ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ അപർണ, എസ്എസ്എൽസി - പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം നേടിയ സ്കൂളുകൾ, ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ് വിജയികൾ, വിവിധ മേഖലകളിലെ മത്സരങ്ങളിൽ വിജയികളായവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ഓഡിറ്റോറിയത്തിൽനടന്ന പ്രതിഭാസംഗമത്തിൽ നടൻ മനോജ് കെ.ജയൻ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഇസാഫ് എംഡി പോൾ കെ. തോമസ്, ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ പങ്കെടുത്തു.