ചാല​ക്കു​ടി: ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വ​ർ​ക്ക്ഫ​യ​ലി​ൽ ക​രാ​ർഒ​പ്പി​ട്ട മു​ദ്ര​പ്പ​ത്രം ന​ഷ്ട​പ്പെ​ട്ട​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്ന് ​ചെ​യ​ർ​മാ​ൻ ഷി​ബു വാ​ലപ്പ​ൻ ആ​വ​ശ്യ​പ്പെട്ടു.
22ാം ​വാ​ർ​ഡി​ൽ റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ര​മാ​യ കു​ഴി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര പ്ര​വൃത്തി​യുടെ പൊ​തു​മ​രാ​മ​ത്ത് വ​ർ​ക്ക്ഫ​യ​ലി​ൽ ക​രാ​റു​കാ​ര​നു​മാ​യി അ​സി. എ​ഞ്ചി​നീ​യ​ർ മു​ദ്ര​പ്പ​ത്ര​ത്തി​ൽ ഒ​പ്പുവെ​ച്ച ക​രാ​ർ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാണ്.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​വ​ർ​ക്ക് ചെ​യ്യു​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സി. എൻജി​നീയ​ർ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഈ ​അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി ത​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് എൻജി​നീ​യ​ർ പ​റ​യു​ക​യും നേ​ര​ത്തെ ഒ​പ്പുവെ​ച്ച ക​രാ​ർപ​ത്രം വെ​ട്ടിക്ക​ള​യു​ക​യും ചെ​യ്തി​രു​ന്ന കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ് എ​ൻജിനീ​യ​റു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും കൗ​ൺ​സി​ലിൽ അ​ഭി​പ്രാ​യ​മുയർന്നു.

ഇ​തി​നുശേ​ഷം സെ​ക്ര​ട്ട​റി ഈ ​ഫ​യ​ൽ വാ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്, ഫ​യ​ലി​ൽ ക​രാ​ർ​പ​ത്രം മാ​റ്റി​യ​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്.

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻഡ് ചെ​യ്യാ​നും അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കാ​നും, വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നും കൗ​ൺ​സി​ൽ തീ​രു​മാ​ന​മെ​ടു​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ, ഇ​വ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന ഫ​യ​ലി​ൽ കൃത്രമം കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ള്ള​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.