സർക്കാരിന്റെ നയം സൗഹൃദപരമല്ല: പെൻഷനേഴ്സ് അസോ.
1571353
Sunday, June 29, 2025 7:00 AM IST
തൃശൂർ: സ്ത്രീകളോടും വയോജനങ്ങളോടും സൗഹൃദപരമായ നയം സ്വീകരിക്കുന്ന സർക്കാരല്ല ഇപ്പോൾ കേരളം ഭരിക്കുന്നതെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. പതിറ്റാണ്ടുകൾ സർക്കാരിനെ സേവിച്ചുവിരമിച്ച വയോധികരായ വനിതകൾ അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഇന്നു സംസ്ഥാനത്തുള്ളതെന്നു കെഎസ്എസ്പിഎ സെക്രട്ടറി രാജൻ കുരുക്കൾ ആരോപിച്ചു.
വനിതാശില്പശാല ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വനിതാ ഫോറം പ്രസിഡന്റ് എം.എസ്. നദീറ അധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് വാസന്തി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനസെക്രട്ടറി രാധാമണി, കെ.എ. ബീന, ജെസി തരകൻ, ടി.എസ്. സലിം, ടി.എം. കുഞ്ഞു മൊയ്തീൻ തുടങ്ങിയവർ പ്രസംഗിച്ചു.