റോഡിലെ ചെളിയിൽ കുത്തിയിരുന്ന് മുൻ പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം
1571525
Monday, June 30, 2025 1:45 AM IST
പട്ടിക്കാട്: തെക്കുംപാടം റോഡിലെ ചെളിയിൽ കുത്തിയിരുന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.പി. എൽദോസ് പ്രതിഷേധിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് മഞ്ഞക്കുന്ന് - മൈലാട്ടുംപാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.
മൈലാട്ടുംപാറ വാർഡ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്് ഷിബുപോൾ ഉദ്ഘാടനം ചെയ്തു.
ടി.എൻ. പ്രതാപൻ എംപി ആയിരിക്കുബോൾ പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരം പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ച റോഡാണിത്.
റോഡിന്റെ ഇരുവശങ്ങളിലും ജൽജീവൻ മീഷൻ, മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതുവരെയും പൂർത്തികരിക്കാൻ സാധിച്ചിട്ടില്ലെന്നും കെ.പി. എൽദോസ് പറഞ്ഞു.
മൈലാട്ടുംപാറ വാർഡ് മെമ്പറുടെയും പഞ്ചായത്തിന്റെയും അനാസ്ഥയാണ് വിവിധ പ്രവൃ ത്തികൾ പൂർത്തികരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ സാധിക്കാതിരുന്നതെന്നും എൽദോസ് ആരോപിച്ചു.