എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ദൂ​രി​ൽ വി​ദ്യാ​ർ​ഥിയു​ൾ​പ്പ​ടെ മൂ​ന്നുപേ​രെ തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു. പു​ലി​യ​ന്നൂ​ർ ഗ​വ.​ യുപി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യും തോ​ന്ന​ല്ലൂ​ർ ക​ല്ലുവ​ള​പ്പി​ൽ ഹം​സ​ത്തി​ന്‍റെ മ​ക​ളു​മാ​യ ഹ​ന ഷെ​റി​ൻ, ചു​ള്ളിയി ൽ സു​ലൈ​മാ​ന്‍റെ ഭാ​ര്യ ഫൗ​സി​യ, ക​ല്ലി​ങ്ങ​ല​ക​ത്ത് കു​ഞ്ഞു​മോ​ൻ ഭാ​ര്യ റു​ഖി​യ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പത്തോടെ ആ​ദൂ​ർ ജു​മാ​അ​ത്ത് പ​ള്ളി​ക്കു സ​മീ​പ​വും കാ​ഞ്ഞി​രമു​റ്റം പ​ള്ളി​ക്കു സ​മീ​പ​വും വെ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്കൂ​ൾ വാ​ഹ​നം കാ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് ഹ​ന ഷെ​റി​നെ നായ ആ​ക്ര​മി​ച്ച​ത്. അ​സു​ഖബാ​ധി​ത​യാ​യ 75 വ​യ​സു​ള്ള റു​ഖി​യ​യെ വീ​ടി​ന്‍റെ അ​ക​ത്തേ​യ്ക്കു ക​യ​റി​യാ​ണു നാ​യ ക​ടി​ച്ച​ത്. മൂ​ന്നുപേ​രേ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ​യു​ടെ ല​ക്ഷ​ണ​മു​ണ്ട്. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഡോ​ഗ് റെസ്ക്യൂ പ്ര​വ​ർ​ത്ത​ക​നാ​യ ബൈ​ജു ക​ട​ങ്ങോ​ട് പി​ടി​കൂ​ടി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പു​രു​ഷോ​ത്ത​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ങ്ങോ​ട് വെ​റ്റി​ന​റി സ​ർ​ജ​ൻ മ​നോ​ജ് തെ​റ്റ​യി​ലും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. പി​ടി​കൂ​ടി​യ നാ​യ​യ്ക്കും പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ലെ നാ​യ​ക​ൾ​ക്കും വാ​ക്സി​ൻ കു​ത്തി​വ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വേ​ലൂ​രി​ൽ കു​റു​ന​രി​ക​ൾ ര​ണ്ടുപേ​രെ ക​ടി​ച്ചി​രു​ന്നു. കു​റു​വ​ന്നൂ​ർ വാ​ട്ട​ർ ടാ​ങ്കി​നുസ​മീ​പം പെ​രു​മ്പി​ള്ളി വീ​ട്ടി​ൽ രാ​ജ​ൻ, ത​ണ്ടി​ലം പൊ​ടി​യ​ട വീ​ട്ടി​ൽ വി​ജ​യ​ൻ എ​ന്നി​വ​രെ​യാ​ണ് കു​റു​ന​രി ക​ടി​ച്ച​ത്. ഇ​വ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.