തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാത: കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1571530
Monday, June 30, 2025 1:45 AM IST
ചേർപ്പ്: തൃശൂർ - കൂർക്കഞ്ചേരി -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ റോഡ് നിർമാണം നീണ്ടുപോകുന്നതിനെതിരെയും ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിലും അപകടങ്ങളിലും പ്രതിഷേധിച്ച് ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരുവന്നൂരിൽ പ്രതിഷേധ ധർണ നടത്തി.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിജോ ജോർജ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, മുൻ ബ്ലോക്ക് പ്രസിഡന്റ്് കെ.കെ.അശോകൻ, സുനിൽ ലാലൂർ, സുജിഷ കള്ളിയത്ത്, കെ.ആർ. സിദ്ധാർത്ഥൻ, എം.എം. അബൂബക്കർ, കുട്ടികൃഷ്ണൻ നടുവിൽ, വി.ബി. സുരേന്ദ്രൻ, ഷനിൽ പെരുവനം, ബെെജുസെൻജോൺ, അശോകൻ പൊറ്റേക്കാട്ട്, ജോയ്സൻ ചൊവ്വൂർ, ജോഷി ആലപ്പാട്ട്, പൈലിആന്റണി, കെ. രാമചന്ദ്രൻ, ഷൈജു സായ്റാം, പ്രിയൻ പെരിഞ്ചേരി, കെ.ആർ. ചന്ദ്രൻ, ബാസ്റ്റിൻ ഫ്രാൻസിസ്, ഐച്ചിയിൽ രാധാകൃഷ്ണൻ, സന്തോഷ് എടത്തേടൻ, സി.എൻ. പ്രേംഭാസി, പി. സന്ദീപ് എന്നിവർ പ്രസംഗിച്ചു.