സാമുദായികശക്തീകരണം സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമിടണം: മാർ നീലങ്കാവിൽ
1571811
Tuesday, July 1, 2025 1:51 AM IST
തൃശൂർ: സമുദായശക്തീകരണ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഉന്നമനംകൂടി ലക്ഷ്യമിടുന്നതാകണമെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ക്രൈസ്തവസഭകളുടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഉന്നതിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭയും സമുദായവും നേരിടുന്ന അവഗണനകളും മറ്റു പ്രശ്നങ്ങളും വിശ്വാസസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കാൻ ഇടവകകളിൽ സംഘടിപ്പിക്കുന്ന ജാഗ്രതാസദസുകളുടെ അതിരൂപതാതല ഉദ് ഘാടനം ചുവന്നമണ്ണ് സെന്റ് ജോസഫ് പള്ളിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. അനു ചാലിൽ, വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, ഫൊറോന വികാരി ഫാ. തോമസ് വടുക്കൂട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, അഡ്വ. ബിജു കുണ്ടുകുളം, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, ട്രസ്റ്റി ഫ്രാൻസീസ് വല്ലൂരാൻ, സി.ഡി. റോയ് എന്നിവർ പ്രസംഗിച്ചു.