അടാട്ട് ചാത്തന്‍കോള്‍ പരിസരത്ത് യുവാവിന്റെ മൃതദേഹം
1571709
Monday, June 30, 2025 11:41 PM IST
മുതുവറ: അടാട്ട് ഉടലക്കാവ് ചാത്തന്‍കോള്‍ പരിസരത്ത് ഇന്നലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമംഗലം പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ഇതരസംസ്ഥാനത്തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതശരീരത്തിന് രണ്ടുദിവസത്തോളം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.