ദേവാലയങ്ങളില്‍ തിരുനാള്‍
1571312
Sunday, June 29, 2025 6:34 AM IST
കനകമല തീര്‍ഥാടനകേന്ദ്രം
മാര്‍ തോമാശ്ലീഹയുടെ ദുക്റാനതിരുനാള്‍ അടുത്ത മാസം മൂന്നിന് ഊട്ടുതിരുനാളായി ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുനാളിന് തുടക്കംകുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം 6.30ന് കൊടകര ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി കൊടിയേറ്റും. തുടര്‍ന്ന് കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും.
ബുധനാഴ്ച രാവിലെ 6.15 ന് കുര്‍ബാന, വൈകുന്നേരം 6.30ന് കുര്‍ബാന, ലദീഞ്ഞ്, നൊവേന ദേവാലയംചുറ്റി പ്രദക്ഷിണം എന്നിവനടക്കും. തിരുനാള്‍ദിനമായ വ്യാഴാഴ്ച രാവിലെ ഏഴിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ഊട്ടുവെഞ്ചരിപ്പ്, എട്ടിന് കുരിശുമുടിയില്‍ കുര്‍ബാന, 10ന് ആഘോഷമായ റാസ കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ ആക്ടിംഗ് വികാരി ഫാ. ആശിഷ് കീരിഞ്ചിറ, ജനറല്‍ കണ്‍വിനര്‍ ഷോജന്‍ ഡി.വിതയത്തില്‍, കൈക്കാരന് ജോജു ചുള്ളി, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് കുയിലാടന്, ജോ. കണ്‍വീനര്‍ വര്‍ഗീസ് കളത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
അരിപ്പാലം തിരുഹൃദയ ദേവാലയം
വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൊടിയേറ്റി. തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10.30ന് നടക്കുന്ന ദിവ്യബലി, നൊവേന, ആരാധന, വചനപ്രഘോഷണം തിരുക്കര്‍മങ്ങള്‍ക്ക് ഫാ. നെല്‍സണ്‍ ജോബ് ഒസിഡി മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ആല്‍ബി കോണത്ത് മുഖ്യകാര്‍മികത്വംവഹിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ദിവ്യബലിക്ക് വികാരി ഫാ. പ്രിന്‍സ് പടമാട്ടുമ്മല്‍ മുഖ്യാകര്മികത്വംവഹിക്കും. തുടര്‍ന്ന് കൊടിയിറക്കം.