ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം: ജില്ലാതല ആഘോഷം നാളെ
1571355
Sunday, June 29, 2025 7:00 AM IST
തൃശൂർ: പത്തൊന്‍പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ ഭാഗമായി ജില്ലാതല ആഘോഷം നാളെ ടൗണ്‍ ഹാളിൽ നടത്തും. രാവിലെ 9.30 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ ഉന്നതവിജയം കൈവരിച്ച വകുപ്പിലെ ജീവനക്കാരുടെ മക്കൾക്കുള്ള പുരസ്കാരവിതരണവും ഒരുകോടി വൃക്ഷത്തൈ നടുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈവിതരണവും നടത്തും.
"എന്റെ കേരളം' പ്രദർശന വിപണനമേളയോടനുബന്ധിച്ച് മലയാളിയുടെ ഉന്നതവിദ്യാഭ്യാസ പ്രതീക്ഷകളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും വകുപ്പ് നടത്തിയ അഭിപ്രായസർവേ റിപ്പോർട്ടിന്റെ പ്രകാശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും.