ദേവാലയങ്ങളിൽ തിരുനാൾ
1571528
Monday, June 30, 2025 1:45 AM IST
മുണ്ടൂർ പരിശുദ്ധ
കർമലമാത
മുണ്ടൂർ: പരിശുദ്ധ കർമലമാത ദേവാലയത്തിൽ ജൂലൈ മൂന്നിനു നടക്കുന്ന മാർ തോമാശ്ലീഹായുടെ 27-ാമത് ദുക്റാന ഉൗട്ടുതിരുനാളിനു കൊടിയേറി. വികാരി ഫാ. ബാബു അപ്പാടൻ കോടിയേറ്റകർമവും സഹവികാരി കൊടി വെഞ്ചരിപ്പുകർമവും നിർവഹിച്ചു. ദീപാലംകൃതമായ കൊടി മുഖ്യആകർഷണമായി. സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു.
വ്യാഴാഴ്ച നടക്കുന്ന നേർച്ച ഉൗട്ടിനു ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേരും. രണ്ടിനു വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കൽ തുട ങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. ഡിറ്റോ കൂള കാർമികത്വം വഹിക്കും.
തിരുനാൾ ദിനത്തിൽ രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ഗോഡ്വിൻ കിഴക്കൂടൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ച ഉൗട്ട് വെഞ്ചരിപ്പ്.
കെസിവൈഎം പ്രസിഡന്റ് ക്രിസ്റ്റോ ജോസഫ്, സെക്രട്ടറി ആന്റോ ഫ്രാൻസി, ആനിമേറ്റർ സിസ്റ്റർ ബീന, ജനറൽ കണ്‍വീനർ ഗോഡ്വിൻ ആന്‍, ജോയിന്റ് കണ്‍വീനർമാരായ സാന്റോ ജേക്കബ്, അലീന കെ. ഡേവിസ്, മാനേജിംഗ് ട്രസ്റ്റി ബെന്നി ജോസഫ്, മറ്റു സബ് കമ്മിറ്റി കണ്‍വീനർമാർ, കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവക അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആർത്താറ്റ് മാർതോമ
തീർഥകേന്ദ്രം
കുന്നംകുളം: ആർത്താറ്റ് മാർതോമ തീർഥകേന്ദ്രത്തിലെ ദുക്റാന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നിനു കാലത്ത് 10നുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. തോമസ് ഉൗക്കൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡെമിൻ തറയിൽ തിരുനാൾ സന്ദേശം നൽകും. വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിലെ തോമസ് നാമധാരികളെ ആദരിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷി ണം, ഉൗട്ട് നേർച്ച എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് ഇടവക വികാരി ഫാ. ഷിജോ മാപ്രാണത്തുകാരൻ, ഇടവക ട്രസ്റ്റി, തിരുനാൾ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നു.
പുത്തൂർ സെന്റ് തോമസ് ഫൊറോന
പുത്തൂർ: സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യ സ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അന്തോണീസിന്റെയും ഊട്ടുതിരുനാൾ ആഘോഷിച്ചു.
തിരുനാൾ പാട്ടുകുർബാനയ് ക്ക് ഫാ. നിർമൽ അക്കരപട്ട്യേക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ ഊട്ടുനേർച്ച ആശീർവദിച്ചു.
അസി. വികാരി ഫാ. റെജി തോ മസ്, ജനറൽ കൺവീനർ ടോണി അന്തിക്കാടൻ, ജോയിന്റ് കൺവീനർ പ്രിൻസ് ഐനിക്കൽ, കൈക്കാരന്മാരായ സണ്ണി മാളിയേക്കൽ, ഷോയി മാളിയേക്കൽ, സന്തോഷ് ആട്ടോക്കാരൻ, ഷാജി തട്ടിൽ എന്നിവർ നേതൃത്വം നൽകി.