ലഹരിക്കെതിരേ സംസാരംമാത്രം പോര: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
1571342
Sunday, June 29, 2025 6:59 AM IST
ചാലക്കുടി: മദ്യം, ലഹരി എന്നിവക്കെതിരേ സംസാരിച്ചതുകൊണ്ടുമാത്രമായില്ല, എത്രപേരെ ഇതിൽനിന്നു മോചിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യമെന്നു ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഡി അഡിക്ഷൻ സെന്റർ 8.5 ലക്ഷം ചെലവിൽ പുനർനിർമാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ് പ്രസിഡന്റ് ജോമി കാവുങ്കൽ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ, സെക്രട്ടറി വി.എസ്. സന്ദീപ്, ബിജു പെരേപ്പാടൻ, ഡോ. ജോർജ് കോലഞ്ചേരി, ഈപ്പൻ തോമസ്, അഡ്വ. ആന്റോ ചെറിയാൻ, ജോർജ് ഡി.ദാസ്, അഡ്വ. പി.ഐ. മാത്യു, കൗൺസിലർമാരായ വി.ഒ. പൈലപ്പൻ, കെ.വി. പോൾ, വി.ജെ. ജോജി, ദീപു ദി നേശ് തുടങ്ങിയവർ പങ്കെടുത്തു.