കാട്ടൂരിൽ കെട്ടിടത്തിനു മുകളിലെ ഇരുമ്പ്ഫ്രെയിം ഭീഷണി
1571537
Monday, June 30, 2025 1:45 AM IST
കാട്ടൂര്‍: മാര്‍ക്കറ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളില്‍ കാലങ്ങളായി നില്ക്കുന്ന തകര്‍ന്നു വീഴാറായ ഇരുമ്പ് ഫ്രെയിമും ഫ്ലക്സ് ബോര്‍ഡും മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്ന ഫ്രെയിം തുരുമ്പെടുത്ത അവസ്ഥയിലാണ്. കാറ്റിലും മഴയിലും ഏത് സമയത്തും ഇവ നിലം പതിക്കാവുന്ന അവസ്ഥയാണ്.
മാര്‍ക്കറ്റിലൂടെ പോകുന്ന പ്രധാന റോഡിനു സമീപത്തെ കെട്ടിടത്തിലാണ് ഇരുമ്പ് ഫ്രെയിം നില്‍ക്കുന്നത്. ഇതിനു സമീപത്ത് കൂടി വൈദ്യുതി ലൈനുകളും പോകുന്നുണ്ട്. ഇത് അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് രഞ്ചില്‍ തേയ്ക്കാനത്ത്, ആന്‍ഡ്രൂസ് ചിറ്റിലപ്പിള്ളി, കെ.വി. ജോഷി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പരാതി നല്കി.