പൂഗ്രാമം പദ്ധതിക്ക് തുടക്കമായി
1571533
Monday, June 30, 2025 1:45 AM IST
ശാന്തിപുരം: ശ്രീനാരായണപുരത്ത് പൂഗ്രാമം പദ്ധതി ആരംഭിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൃഷിഭവനിൽ പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു.
ഓണക്കാലത്ത് പൂവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി 9 വർഷമായി തുടരുന്ന പദ്ധതിയിൽ 1,08,000 രൂപ വകയിരുത്തി 27,000 ചെണ്ടുമല്ലി തൈകളാണ് ഗ്രൂപ്പ് വ്യക്തിഗത അടിസ്ഥാനത്തിൽ വിതരണം ചെയ്ത് പദ്ധതി നടപ്പാക്കുന്നത്.
വൈസ് പ്രസിഡന്റ്് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇബ്രാഹിംകുട്ടി, കൃഷി ഓഫീസർ അനുജ ലോനപ്പൻ, ലത, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.