മണ്ണാന്ത്ര അമ്പലനട റോഡ് പൊതുജനങ്ങൾക്കു തുറന്നുനൽകി
1571531
Monday, June 30, 2025 1:45 AM IST
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിലെ മണ്ണാന്ത്ര അമ്പലനട റോഡ് പൊതുജനങ്ങൾക്കു തുറന്നു നൽകി. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്താണു മണ്ണാന്ത്ര അമ്പലനട റോഡ് നിർമിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി നവീകരിച്ച മണ്ണാന്ത്ര അമ്പലനട റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കൊച്ചപ്പൻ വടക്കൻ അധ്യക്ഷ വഹിച്ചു.
വൈസ് പ്രസിഡന്റ് മുംതാസ് റസാക്ക്, വാർഡ് മെമ്പർ സൗമ്യ സുഗു, പൂർണിമ നിഖിൽ, വാസന്തി ആനന്ദൻ, ചാന്ദിനി വേണു, ജെസി റാഫേൽ, എൻ.കെ. വിമല, കെ. സി. ജോസഫ്, വി.കെ. സോമശേഖരൻ, മുൻ ബ്ലോക്ക് മെമ്പർ ഷാജു അമ്പലത്ത്, എ.ഇ. ഷൈനി എന്നിവർ പ്രസം ഗിച്ചു.