വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
1571539
Monday, June 30, 2025 1:45 AM IST
ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട
നിയോജക മണ്ഡലം
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്രപുരോഗതിയുടെ ഭാഗമായി തീരുകയും അവര്‍ മുന്‍ രാഷ്ടപതി ഡോ. അബ്ദുള്‍ കലാമിന്റെ ജീവിതം മാതൃകയാക്കേണ്ടതാണെന്നും ബെന്നി ബഹന്നാന് എംപി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം മെറിറ്റ് ഡേ - 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളില്‍ നിന്നും എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും, നൂറ് ശതമാനം വിജയം കൈവരിച്ച സ്ഥാപനങ്ങളേയും മെമന്റോയും, സര്‍ട്ടിഫിക്കറ്റും നല്കി അനുമോദിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് സ്വാഗതവും കോ- ഓര്‍ഡിനേറ്റര്‍ സി.എസ്. അബ്ദുള്‍ ഹഖ് ആമുഖ പ്രസംഗവും നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, അഡ്വ. സതീഷ് വിമലന്, മുന്‍ എം.പി. സാവിത്രി ലക്ഷമണന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, കണ്‍വീനര്‍ ടി.വി. ചാര്‍ളി, കോ- ഓര്‍ഡിനേറ്റര്‍ എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കോ ഓര്പ്പറേറ്റ് ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ ജോബി ജോണല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുത്തു.
കരാഞ്ചിറ
സെന്റ്് സേവിയേഴ്സ് ഹൈസ്കൂൾ
കാട്ടൂര്‍: കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട രൂപത കൊ ഓര്പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പിടിഎ പ്രസിഡന്റ്് കെ.കെ. സതീശന്, മുന്‍ ഹെഡ്മിസ്ട്രസ് സി.ജെ. മഞ്ജു, സ്റ്റാഫ് പ്രതിനിധി ആന്റോ പി. തട്ടില്‍, ഷിംല മജീദ്, ബിജു എലുവത്തിങ്കല്‍, മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.
എടത്തിരുത്തി
സെന്റ് ആന്‍സ്
ജിഎച്ച്എസ് സ്കൂൾ
എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളിലെ വിജയോത്സവം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
ഫുള്‍ എപ്ലസ് നേടിയ 41 വിദ്യാര്‍ഥിനികളെയും ഒമ്പത് എപ്ലസ് നേടിയ എട്ട് വിദ്യാര്‍ഥിനികളെയും 100% വിജയം നേടിയ എല്ലാ വിദ്യാര്‍ഥിനികളെയും ട്രോഫിയും മെഡലും നല്കി ആദരിച്ചു. സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ് സിഎംസി സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജോ, അധ്യാപക പ്രതിനിധി ലയ ടീച്ചര്‍, ലിജി ലോനപ്പന്, വിദ്യാര്‍ഥി പ്രതിനിധി കുമാരി ജൂലിയോ ജോജോ എന്നിവര്‍ പ്രസംഗിച്ചു.
ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക്
കൊപ്രക്കളം: ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.വി. ഹരിലാൽ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെമന്റോയും, കാഷ് അവാർഡും നൽകി അനുമോദിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ്് അഡ്വ. വി.കെ. ജ്യോതിപ്രകാശ് എന്നിവർ മുഖ്യാതിഥികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വാസന്തി തിലകൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം എ.വി. പ്രദീപ് ലാൽ, ബാങ്ക് വൈസ് പ്രസിഡന്റ്് എം.എം. ഗിരീന്ദ്ര ബാബു, സെക്രട്ടറി പി. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.