പ്രതീകാത്മക മൃതദേഹവുമായി ബിജെപി മേയറുടെ ഓഫീസ് ഉപരോധിച്ചു
1570893
Saturday, June 28, 2025 1:50 AM IST
തൃശൂർ: എംജി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ മേയർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലർമാർ പ്രതീകാത്മകമൃതദേഹവുമായി മേയറുടെ ഓഫീസ് ഉപരോധിച്ചു.
കൗണ്‍സിലറും ബിജെപി പാർലമെന്ററി പാർട്ടി നേതാവുമായ വിനോദ് പൊള്ളാഞ്ചേരിയാണ് പ്രതിഷേധസമരത്തിൽ മൃതദേഹമായി ശവമഞ്ചത്തിൽ കിടന്നത്. തുടർന്നു മറ്റു ബിജെപി കൗണ്‍സിലർമാർ പ്രതീകാത്മക ബലിസമർപ്പണസമരം നടത്തി.
കൗണ്‍സിലർമാരായ എൻ. പ്രസാദ്, ഡോ.വി. ആതിര, പൂർണിമ സുരേഷ്, കെ.ജി. നിജി, എൻ.വി. രാധിക എന്നിവർ നേതൃത്വം നൽകി.