മഴക്കെടുതി; കയ്പമംഗലത്ത് അടിയന്തരയോഗം ചേർന്നു
1571535
Monday, June 30, 2025 1:45 AM IST
കാളമുറി: മഴക്കെടുതിയെ തുടർന്ന് കയ്പമംഗലത്ത് അടിയന്തരയോഗം ചേർന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.
താലൂക്ക്, ബ്ലോക്ക്, വില്ലേജ്, പഞ്ചായത്ത്, പട്ടികജാതി വികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. പഞ്ചായത്തിലെ മഴക്കെടുതികൾ വിലയിരുത്തുകയും കാമ്പുകൾ സന്ദർശിച്ചു സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.
കയ്പമംഗലത്തെ സാഹചര്യങ്ങൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തഹസീൽദാർ, വില്ലേജ് ഓഫീസർ എന്നിവർ ഉറപ്പ് നൽകി.